Monday, May 3, 2010

ദേശീയപാത വികസനം:സര്‍വകക്ഷി സംഘം ബുധനാഴ്ച്ച ഡല്‍ഹിയിലേക്ക്

ദേശീയപാത വികസനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷിസംഘം ബുധനാഴ്ച്ച പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ .തിരുവന്തപുരത്ത് തിങ്കളാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വെച്ചാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത് .ദേശീയപാത വികസനം 30 മീറ്റര്‍ ആയി പരിമിതപ്പെടുത്തുക, ബിഒടി ഒഴിവാക്കുക, ആവശ്യമായ പണം കേന്ദ്രം അനുവദിക്കുക എന്നിവ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി പി. ജെ. ജോസഫിനെതിരായ അഴിമതി ആരോപണം ശരിയാണോ എന്ന ചോദ്യത്തിന് ശരിയല്ലാതെ മന്ത്രിമാര്‍ പറയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി ‍. ജോസഫിനുപകരം ആരെ എടുക്കുമെന്ന ചോദ്യത്തിന് അക്കാര്യം മുന്നണി ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Amazon Contextual Product Ads